ഇരുപത് വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും ഇത് അറിഞ്ഞിരിക്കണം


ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന ചെയ്യേണ്ടതാണ്. സ്തനത്തിലെ ചർമ്മത്തിലുള്ള നിറവ്യതാസം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ‍, എന്നിവ നിരീക്ഷിക്കുക.
തൊട്ടുനോക്കിയുള്ള പരിശോധന
നിന്നുകൊണ്ടും കിടന്നുകൊണ്ടും ഈ പരിശോധന നടത്താവുന്നതാണ്. കൈയിലെ പെരുവിരലൊഴികെ നാലുവിരലുകൾ കൊണ്ടു പരിശോധനയാണ് ഇത്. ആർത്തവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞുവേണം പരിശോധന നടത്തേണ്ടത്. ആർത്തവവിരാമം വന്നവരും ഗർഭപാത്രം നീക്കം ചെയ്തവരും മാസത്തിലൊരിക്കൽ ഒരു പ്രത്യേകദിവസം പരിശോധന നടത്തേണ്ടതാണ്. 20 നും 40 നും ഇടയിൽ പ്രായമുള്ളവർ രണ്ടുവർഷത്തിലൊരിക്കൽ ഡോക്ടറെകൊണ്ടു സ്തനം പരിശോധിപ്പിക്കേണ്ടതാണ്